പ്രിയപ്പെട്ടവരേ,
കണ്ണിശ്ശേരി കാവിൻ്റെയും ക്ഷേത്രത്തിൻ്റെയും അനുബന്ധഭൂമിയുടെയും രജിസ്ട്രേഷൻ ആവശ്യത്തിന് സജ്ജനങ്ങൾ നന്നായി സഹകരിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ഇത് നമ്മുടെ ധർമ്മപ്രവർത്തനങ്ങൾ തുടരാനുള്ള അവരുടെ പ്രോൽസാഹനവും ഭഗവാൻ്റെ അനുഗ്രഹവും ആയി കാണുന്നു.
കഴിഞ്ഞ 3 ദിവസങ്ങളിലായി 3 ലക്ഷം രൂപ സമാഹരിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ ഇനിയും 6 ലക്ഷം രൂപ ആവശ്യമുണ്ട്. അതിനാൽ രജിസ്ട്രേഷൻ ഒരാഴ്ച നീട്ടുകയാണ്.
സഭായോഗം മുഖേന ഇത്രയും ധർമ്മപ്രവർത്തനങ്ങൾ നടക്കുമ്പോൾ അതിൽ യഥാശക്തി സഹകരിക്കുന്നതിലൂടെ നമ്മൾ അദ്ധ്വാനിച്ചുണ്ടാക്കിയ അർത്ഥവും നമ്മുടെ ജീവിതവും അർത്ഥവത്താവുകയാണ്.
24/11/2021 നു മുന്നേ സാധിക്കുന്നവരെല്ലാം പണം അയക്കുവാൻ അഭ്യർത്ഥിക്കുന്നു. അക്കൗണ്ട് വിവരങ്ങൾ UPl ID , Scan Pay സഹിതം സഭായോഗം വെബ് സൈറ്റിൽ നൽകിയിട്ടുണ്ട്.
പണം അയച്ച ശേഷം വെബ്സൈറ്റിൽ അനുബന്ധമായി നൽകിയിരിക്കുന്ന ഫോറം പൂരിപ്പിക്കണമെന്ന് കൂടി അഭ്യർത്ഥിക്കുന്നു.
Purpose : Assets and Capital Fund
Category : Land Purchase Fund
Remarks : Kanisseri Property
വിനയപൂർവ്വം,
സെക്രട്ടറി,
ശ്രീരാഘവപുരം സഭായോഗം,
8547410552
ചെറുതാഴം,
21/11/2021