ശ്രീരാഘവപുരം സഭായോഗം അറിയിപ്പ്

SRSYPRD: 80/2022
01/07/2022

ശ്രീരാഘവപുരം സഭായോഗം അറിയിപ്പ്

കഴിഞ്ഞ ഒരു വർഷമായി സഭായോഗം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയി സേവനം അനുഷ്ഠിച്ചുവരുന്ന ശ്രീ. പള്ളം ജയകൃഷ്ണൻ നമ്പൂതിരി സ്ഥാനം ഒഴിയുകയാണ്.

സഭായോഗത്തിന്റെ എഞ്ചിനീയറിങ്ങ് വിഭാഗമായ Department of Technological Innovation & Entrepreneurship – ന് ലഭിച്ചിരിക്കുന്ന കേന്ദ്ര ഗവ. പ്രോജക്ടിന്റെ ഭാഗമാവാനാണ് അദ്ദേഹം ഈ ജോലിയിൽ നിന്ന് മാറുന്നത്.

തന്റെ സേവനകാലയളവിൽ സഭായോഗത്തിൻ്റെ വിവിധ ഡിപ്പാർട്ട്മെൻ്റുകളെ ഏകോപിപ്പിച്ച് ഓഫീസ് സംവിധാനം കാര്യക്ഷമമാക്കാൻ ജയകൃഷ്ണൻ നമ്പൂതിരി യഥാശക്തി പ്രയത്നിച്ചിട്ടുണ്ട്. മാത്രമല്ല, കണ്ണിശേരി കാവ് ഏറ്റെടുക്കൽ, പെരുവാമ്പയിൽ ധർമ്മഗോശാലക്ക് ഭൂമി കണ്ടെത്തൽ, സംഗീതസഭയുടേയും സാമൂഹ്യക്ഷേമവിഭാഗത്തിൻ്റേയും ദേവസ്വത്തിൻ്റേയും വിവിധ പ്രവർത്തനങ്ങൾ – ഇങ്ങനെ കഴിഞ്ഞ ഒരു വർഷക്കാലം സഭായോഗം ചെയ്ത എല്ലാ ധർമ്മകാര്യങ്ങളിലും ഒരു വിളിക്കപ്പുറത്ത് ജയകൃഷ്ണൻ ഉണ്ടായിരുന്നു. രാമപാദം, ചേറ്റൂർ വേദപാഠശാലകളിലെ വിദ്യാർത്ഥികളുടെ അക്കാദമികനിലവാരം ഉയർത്തുന്നതിനും ഈ യുവാവ് വളരെ പരിശ്രമം ചെയ്തിട്ടുണ്ട്.

അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് മാറുകയാണെങ്കിലും D- TIE പ്രതിനിധി എന്ന നിലയിൽ സഭായോഗം ഭരണസമിതിയുടെ ഭാഗമായി ജയകൃഷ്ണൻ നമ്പൂതിരി നമ്മോടൊപ്പം ഉണ്ടായിരിക്കും. പുതിയ ഉദ്യോഗത്തിലും ഭാവിജീവിതത്തിലും ശ്രീരാമചന്ദ്രസ്വാമിയുടെ അനുഗ്രഹം അദ്ദേഹത്തിന് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.

ഭരണസമിതിക്കു വേണ്ടി
ചെയർപേഴ്സൺ – PRD