ശ്രീരാഘവപുരം സഭായോഗം കാസർഗോഡ് ജില്ലാ സമിതി
സാകേതം പദ്ധതി – നിർമ്മാണം പുരോഗമിക്കുന്നു.
പ്രാർത്ഥനയും സഹായവും അഭ്യർത്ഥിക്കുന്നു
പ്രിയമുള്ളവരെ,
ശ്രീരാഘവപുരം സഭായോഗം കാസർഗോഡ് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ വിദ്യാനഗറിൽ അർഹരായ രണ്ട് നിർധന കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഒരിടം ഒരുക്കുന്ന ‘സാകേതം’ ഭവനനിർമ്മാണ പദ്ധതി വിജയകരമായി മുന്നോട്ട് പോവുകയാണ്.
ആദ്യത്തെ വീടിന്റെ കട്ടളവെപ്പ് ചടങ്ങ് കഴിഞ്ഞദിവസം ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിച്ചു. നിർമ്മാണപ്രവർത്തനങ്ങൾ ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ഒരു വീടിന് ഏകദേശം 7 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ മഹത്തായ കാരുണ്യപ്രവൃത്തി പൂർണ്ണരൂപത്തിൽ എത്തിക്കാൻ സുമനസ്സുകളായ നിങ്ങൾ ഓരോരുത്തരുടെയും ഉദാരമായ സാമ്പത്തിക സഹായം ഞങ്ങൾ വീണ്ടും അഭ്യർത്ഥിക്കുന്നു.
നമ്മൾ നൽകുന്ന ഓരോ ചെറിയ സഹായവും ഈ കുടുംബങ്ങൾക്ക് വലിയൊരു തണലായി മാറും.
നിങ്ങളുടെ സംഭാവനകൾ താഴെ പറയുന്ന അക്കൗണ്ടുകളിലേക്ക് അയക്കാവുന്നതാണ്:
Domestic Account (ഇന്ത്യയിലുള്ളവർക്കായി):
Account Name: Sree Raghavapuram Sabhayogam
Bank: State Bank of India, Pilathara Branch
Account No: 37953731240
IFSC Code: SBIN0071214
FCRA & ഔദ്യോഗിക രസീതുകൾക്കായി:
വിദേശത്തുനിന്നും (FCRA) സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർ, കൃത്യമായ അക്കൗണ്ട് വിവരങ്ങൾക്കായി ദയവായി സഭായോഗം ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
അതുപോലെ, നിങ്ങൾ നൽകിയ സംഭാവനകൾക്കുള്ള ഔദ്യോഗിക രസീത് ലഭിക്കുന്നതിന് താഴെ കാണുന്ന നമ്പറിൽ വിവരങ്ങൾ വാട്സാപ്പ് ചെയ്യാവുന്നതാണ്.
📞 സഭായോഗം ഓഫീസ്: +91 8921813262, +91 8848896685
“നമുക്ക് കൈകോർക്കാം, ഈ കുടുംബങ്ങൾക്ക് ഒരു സുരക്ഷിത ഭവനം ഉറപ്പാക്കാം.”
