സൗഹൃദ സന്ദർശനം നടത്തി

SRSYPRD:88/2022 29/07/2022 മിസോറം മുൻ ഗവർണർ ശ്രീ. കുമ്മനം രാജശേഖരൻ ശ്രീരാഘവപുരം സഭായോഗം ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ട് സന്ദർശിച്ചു. സഭായോഗം നടത്തിപ്പിലുള്ള യജുർവ്വേദപാഠശാല കാണാനും അവിടെയുള്ള വിദ്യാർത്ഥികളും ഗുരുനാഥന്മാരും സംഘാടകരുമായി സംവദിക്കുവാനും ആണ് അദ്ദേഹം എത്തിയത്. ആറന്മുളയിൽ സഭായോഗം ഒരു വേദപാഠശാല…

എഞ്ചിനീയറിംഗ് പ്രൊഫൈലുകൾ നിർമ്മിക്കാൻ

SRSYPRD: 85/2022 16/07/2022 നമ്മൾ ശക്തമായ എന്തെങ്കിലും സ്വപ്നം കാണുന്നുവെങ്കിൽ ഒരു സഹായഹസ്തം വളരെയധികം പിന്തുണയ്ക്കും. അസാധ്യമായ ചിന്തകളെ പ്രവർത്തനമാക്കി മാറ്റാൻ, സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ സഭായോഗം അക്കാദമി അഭിമാനപൂർവ്വം ഒരു അവസരം ഒരുക്കുന്നു. ഗോകുൽ പി ((B.TECH ECE MIT MANIPAL)who…

ഇരുട്ടും വെളിച്ചവും; ഒപ്പം സ്വപ്നലോകവും

ശ്രീരാഘവപുരം സഭായോഗം അക്കാദമിയുടെ പ്രതിമാസ പരിപാടിയിൽ ഇത്തവണ DARKNESS & LIGHT; AND THE DREAM WORLD എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ. എൻ കെ സുന്ദരേശ്വരൻ സംസാരിക്കുന്നതായിരിക്കും. എപ്പോൾ: ജൂൺ 19 ഞായർ വൈകുന്നേരം 7 മണിക്ക്‌എവിടെ : https://meet.google.com/fac-nxdp-gux…

ഔഷധോദ്യാന പദ്ധതി ഉദ്ഘാടനം

ശ്രീരാഘവപുരം സഭായോഗത്തിൻ്റെ നേതൃത്വത്തിൽ ലോകപരിസ്ഥിതിദിനമായ ജൂൺ 5 ന് കേരളത്തിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ഔഷധോദ്യാനപദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി സഭായോഗം ഉടമസ്ഥതയിലുള്ള കണ്ണിശ്ശേരിക്കാവ് ദേവസ്വം ഭൂമിയിൽ 108 താന്നി വൃക്ഷത്തൈകൾ നട്ടു. പദ്ധതിയുടെ ഉദ്ഘാടനം ഔഷധി മുൻ ഡയരക്ടർ കെ.വി.…

പുണ്യാഹ – നിത്യകർമ്മ പഠനശിബിരം സമാപിച്ചു.

ശ്രീരാഘവപുരം സഭായോഗത്തിൻ്റെ നേതൃത്വത്തിൽ കൈതപ്രം മംഗലം നാലുകെട്ടിൽ പന്ത്രണ്ട് ദിവസമായി നടന്നുവന്ന പുണ്യാഹ - നിത്യകർമ്മ പഠനശിബിരം സമാപിച്ചു. യജുർവ്വേദീയ പുണ്യാഹം പരമ്പരാഗതരീതിയിൽ സ്വരത്തോട് കൂടി പഠിപ്പിക്കുന്നതോടൊപ്പം നിത്യകർമ്മങ്ങളും ജീവിതചര്യകളും ഗുരുകുലസമ്പ്രദായത്തിൽ അഭ്യസിപ്പിച്ച ശിബിരത്തിൻ്റെ സമാപന ദിവസം രാവിലെ മംഗലം വാസുദേവൻ…

യൗവനവും സർഗാത്മകതയും

ശ്രീ രാഘവപുരം അക്കാദമിയുടെ പ്രതിമാസ പരിപാടിയിൽ 'യൗവനവും സർഗാത്മകതയും' എന്ന വിഷയത്തെ അധികരിച്ച് പ്രസിദ്ധ നോവലിസ്റ്റ് രാമക്കാട് ഉണ്ണിമാധവൻ സംസാരിക്കുന്നതായിരിക്കും. വിഷയം : യൗവനവും സർഗാത്മകതയും എപ്പോൾ : 15.05.2022 ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽഎവിടെ : https://meet.google.com/mdk-ynow-vce R…

സാമവേദപാഠശാലക്ക് ലളിതമായ തുടക്കം

കോട്ടയം ജില്ലയിൽ കുറിച്ചിത്താനത്ത് ബ്രഹ്മശ്രീ. ഡോ. തോട്ടം ശിവകരൻ നമ്പൂതിരി ആചാര്യനായി ജൈമിനീയസാമവേദ ഗുരുകുലപാഠശാല ആരംഭിച്ചു. ആചാര്യൻ്റെ പിതാവ് ദിവംഗതനായ സാമവേദപണ്ഡിതൻ ബ്രഹ്മശ്രീ. തോട്ടം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ പേരിൽ ഈ പാഠശാല അറിയപ്പെടും. ശ്രീരാഘവപുരം സഭായോഗത്തിൻ്റെ അഞ്ചാമത് വേദപാഠശാലയാണിത്. 5 കുട്ടികളാണ്…

യജുർവ്വേദീയ നിത്യകർമ്മ – പുണ്യാഹ പഠനശിബിരം

2022 മെയ് 16 മുതൽ മെയ് 28 വരെ ശ്രീരാഘവപുരം സഭായോഗം കണ്ണൂർ ജില്ലയിലെ കൈതപ്രത്ത് മംഗലം ഇല്ലത്ത് വച്ച് നിത്യകർമ്മവും യജുർവ്വേദീയപുണ്യാഹവും സസ്വരം അർത്ഥസഹിതം അദ്ധ്യയനം ചെയ്യിക്കുന്നു. ഉപനയനം കഴിഞ്ഞ ഭക്തിശ്രദ്ധകളുള്ളവർക്ക് പങ്കെടുക്കാം. ആദ്യം പേര് നൽകുന്ന 30 പേർക്കാണ്…

സംഗീത പഠന ശിബിരം

ശ്രീരാഘവപുരം സംഗീതസഭ ഗുരുകുലവിധി പ്രകാരം പ്രസിദ്ധസംഗീതജ്ഞൻ ബ്രഹ്മശ്രീ. താമരക്കാട് ഗോവിന്ദൻ നമ്പൂതിരി അവർകളുടെ നേതൃത്വത്തിൽ സാധകം, മുത്തുസ്വാമി ദീക്ഷിതരുടെ നവാവരണകൃതികൾ,മറ്റു കൃതികൾ എന്നിവയുടെ വളരെ ചിട്ടയോടെയുള്ള പഠനക്ലാസ് 14/05/2022 മുതൽ 18/05/2022 വരെ നടക്കുന്ന വിവരം എല്ലാ സംഗീതാസ്വാദകരേയും വിദ്യാർത്ഥികളെയും അറിയിക്കുന്നു.…

വിഷുക്കൈനീട്ടമായി തയ്യൽ മെഷീൻ നൽകി

കണ്ണൂർ ജില്ലയിലെ കക്കോണിയിൽ താമസിക്കുന്ന ജാനകിചേച്ചിക്ക് വയസ്സ് 70 കഴിഞ്ഞു. അരക്ക് താഴോട്ട് പൂർണ്ണമായും തളർന്നെങ്കിലും ഉറച്ച മനസ്സോടെ അവർ ഇന്നും സ്വന്തം ചെലവിനുള്ള പണം സ്വയം അധ്വാനിച്ച് കണ്ടെത്തുന്നു. തുന്നലും കുട നിർമ്മാണവും വളരെ ഭംഗിയായി അനായാസം ജാനകിചേച്ചി ചെയ്യുന്നു.…