പെരുവാമ്പ ധർമ്മ ഗോശാല ഉദ്ഘാടനം ചെയ്തു

ഗോസേവനത്തിൽ പുതിയ ചുവടുവെപ്പുമായി ശ്രീരാഘവപുരം സഭായോഗം

ശ്രീരാഘവപുരം സഭായോഗത്തിന്റെ കീഴിലുള്ള പെരുവാമ്പ ധർമ്മ ഗോശാല 2026 ജനുവരി 29-ന്, ആത്മീയ പ്രാധാന്യമേറിയ ശുക്ലപക്ഷ ഏകാദശി ദിനത്തിൽ പെരുവാമ്പയിൽ തുടക്കം കുറിച്ച്. 

ഏകദേശം 20 പശുക്കളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ധർമ്മ ഗോശാലയുടെ ആദ്യഘട്ടം ലളിതവും പരമ്പരാഗതവുമായ ചടങ്ങുകളോടെയാണ് നാടിന് സമർപ്പിച്ചത്. ഗോശാലയുടെ സുഗമമായ പ്രവർത്തനത്തിനും ഗോക്കളുടെ ക്ഷേമത്തിനുമായി ഗണപതി ഹോമത്തോടെയും, തുടർന്നുള്ള ഗോപൂജയോടെയുമാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്.

ഉദ്ഘാടനത്തിന് മുന്നോടിയായി ജനുവരി 28-ന്  ധർമ്മ ഗോശാലയുടെ ഐശ്വര്യത്തിനും സംരക്ഷണത്തിനുമായി സുദർശന ഹോമവും ഭഗവതി സേവയും നടത്തി.

കണ്ണൂർ ജില്ലയിലെ പെരുവാമ്പയിൽ ഏകദേശം 2.5 ഏക്കർ സ്ഥലത്താണ് ഗോശാല സ്ഥിതി ചെയ്യുന്നത്. ഉദ്ഘാടനത്തിൻ്റെ ഭാഗമായി അഞ്ച് നാടൻ പശുക്കളെ ഗോശാലയ്ക്ക് ദാനമായി ലഭിച്ചു.

100 നാടൻ പശുക്കളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്. വരും ഘട്ടങ്ങളിൽ ഗോശാലയുടെ സൗകര്യങ്ങൾ വിപുലീകരിക്കാൻ സഭായോഗം ലക്ഷ്യമിടുന്നു. ഗോസേവനത്തിനും നാടൻ പശുക്കളുടെ സംരക്ഷണത്തിനുമുള്ള ശ്രീരാഘവപുരം സഭായോഗത്തിൻ്റെ പ്രതിബദ്ധതയിലെ നിർണ്ണായകമായ ഒരു നാഴികക്കല്ലാണ് ഈ ഉദ്ഘാടനം.