ശിവരാത്രി നാളിൽ രാഘവപുരത്ത് ശ്രീരുദ്രാഭിഷേകം

മഹാശിവരാത്രി നാളിൽ ചെറുതാഴം ശ്രീരാഘവപുരം വലിയമ്പലത്തിൽ മഹാദേവന് 11 ദ്രവ്യങ്ങളോടെ രുദ്രാഭിഷേകം നടത്തി. ശ്രീരാഘവപുരം സഭായോഗം രാമപാദം, ചേറ്റൂർ വേദപാഠശാലകളിലെ വിദ്യാർത്ഥികൾക്ക് ഈ പുണ്യകർമ്മത്തിൽ പങ്കാളികളാകാനുള്ള ഭാഗ്യം ലഭിച്ചു. ജപത്തിനും അഭിഷേകത്തിനും ഉപ്പിലിവാദ്ധ്യാൻ ഗോവിന്ദൻ നമ്പൂതിരി , രാമപാദം യജുർവ്വേദപാഠശാല ആചാര്യൻ…

ത്യാഗരാജ സംഗീത ആരാധന

ശ്രീരാഘവപുരം സംഗീത സഭയുടെ നേതൃത്വത്തിൽ 06/02/2022 ഞായറാഴ്ച രാവിലെ 8 മണിമുതൽ കണ്ണൂർ ചെറുതാഴം ശ്രീരാഘവപുരം യോഗക്ഷേത്രത്തിൽ വച്ച് ത്യാഗരാജ സംഗീത ആരാധന നടത്തുന്ന വിവരം ഏവരേയും സന്തോഷപൂർവ്വം അറിയിക്കുന്നു. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. പരിപാടി കോവിഡ് മാനദണ്ഡം അനുസരിച്ചാണ്…

മകരസംക്രാന്തിക്ക് സാന്ത്വന ഹസ്തവുമായി ശ്രീരാഘവപുരം സഭായോഗം

മകരസംക്രമ പുണ്യദിനം മാനവസേവക്കായി മാറ്റി വച്ച് ശ്രീരാഘവപുരം സഭായോഗം.സഭായോഗം ആരോഗ്യ - സാമൂഹ്യക്ഷേമ വകുപ്പ് മകരസംക്രമ ദിവസം കേരളത്തിലെ 11 ജില്ലകളിലായി 73000 രൂപയുടെ ഭക്ഷ്യസാധനങ്ങൾ സാധുക്കൾക്ക് വിതരണം ചെയ്തു. 68 കുടുംബങ്ങൾക്കാണ് ഇത്തവണ നേരിട്ട് സഹായം നൽകിയത്. കൂടാതെ കൊല്ലം…

സാന്ത്വനമായി വീണ്ടും ശ്രീരാഘവപുരം സഭായോഗം

നമസ്കാരം, രോഗാവശതയിൽ കഷ്ടപ്പെടുന്ന കോഴിക്കോട് തളി ശ്രീരാമക്ഷേത്രം മേൽശാന്തി തായട കിഴനിപ്പുറത്ത് വാസുദേവൻ നമ്പൂതിരിക്ക് 55,501 രൂപ ചികിത്സാർത്ഥം നൽകി. ശ്രീ പുല്ലൂർമണ്ണ ദാമോദരൻ നമ്പൂതിരി (കൗൺസിൽ അംഗം) സംഖ്യ കൈമാറി. ശ്രീ പ്രശാന്ത് മങ്ങത്തായ (കൗൺസിൽ അംഗം) ശ്രീമതി ലത…

ലക്ഷാർച്ചന 2021

ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രത്തിൽ ദേവസ്വം വക എല്ലാ വർഷവും നടത്തിവരാറുള്ള സഹസ്രനാമലക്ഷാർച്ചന ഡിസംബർ 19 - ന് ഞായറാഴ്ച സമംഗളം നടന്നു. തന്ത്രി കരുമാരത്ത് പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 40 - ലധികം പേർ സഹസ്രനാമാർച്ചന ചെയ്തു. ശ്രീരാഘവപുരം സഭായോഗം ഗുരുകുലവേദപാഠശാലകളിലെ…

പശുവിനേയും കിടാവിനേയും നൽകി

ശ്രീ.ഷാജി, കൊറ്റാളി എന്ന വ്യക്തി ശ്രീരാഘവപുരം സഭായോഗം ഗോമിത്ര പശു പരിപാലന പദ്ധതിയിലേക്ക് സൗജന്യമായി നൽകുന്ന പശുവിനേയും കിടാവിനേയും സ്വീകരിക്കുന്ന ചടങ്ങ് 1197 വൃശ്ചികം 13 (28.11.2021) ഞായറാഴ്ച രാവിലെ 10 മണിക്ക് ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ വെച്ച് നടന്നു. ശ്രീ.…

യോഗയും സംഗീതവും

ആധുനിക ജീവിതത്തിൽ യോഗയുടെയും സംഗീതത്തിൻ്റെയും പ്രാധാന്യം.സംഗീത സഭയുടെ പ്രതിമാസ പരിപാടി.. എപ്പോൾ : 28/11/2021 വൈകുന്നേരം 07:30 ന് (ഇന്ത്യൻ സമയം) താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുക്കാം. പരിപാടി ആസ്വദിച്ച ശേഷം ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ ചോദ്യ -…

പറക്കാൻ ചിറകുകൾ നൽകി

അവർക്ക് പറക്കാൻ ചിറകുകൾ നൽകി ശ്രീരാഘവപുരം സഭായോഗം ആറളം പതിമൂന്നാം വാർഡിലെ ആദിവാസി കോളനിയിലെ രണ്ട് ഏകാധ്യാപക വിദ്യാലയങ്ങളിലെ കുട്ടികൾക്കൊപ്പം ശിശു ദിനം ആഘോഷിച്ച് ശ്രീരാഘവപുരം സഭായോഗം സോഷ്യൽ വെൽഫയർ ടീം. ഇതിന്റെ ഭാഗമായി മുൻ വർഷങ്ങളെ പോലെ കുട്ടികൾക്ക് പുത്തനുടുപ്പും…

അഭ്യർത്ഥന

പ്രിയപ്പെട്ടവരേ, കണ്ണിശ്ശേരി കാവിൻ്റെയും ക്ഷേത്രത്തിൻ്റെയും അനുബന്ധഭൂമിയുടെയും രജിസ്ട്രേഷൻ ആവശ്യത്തിന് സജ്ജനങ്ങൾ നന്നായി സഹകരിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ഇത് നമ്മുടെ ധർമ്മപ്രവർത്തനങ്ങൾ തുടരാനുള്ള അവരുടെ പ്രോൽസാഹനവും ഭഗവാൻ്റെ അനുഗ്രഹവും ആയി കാണുന്നു. കഴിഞ്ഞ 3 ദിവസങ്ങളിലായി 3 ലക്ഷം രൂപ സമാഹരിക്കുവാൻ നമുക്ക്…

എഞ്ചിനീയറിംഗ് പ്രവേശനം, തൊഴിൽ സാധ്യതകൾ

ശ്രീ രാഘവപുരം അക്കാദമിയുടെ പ്രതിമാസ പരിപാടിയിൽ അസി. പ്രൊഫസർ നാരായണൻ നമ്പൂതിരി, "എഞ്ചിനീയറിംഗ് പ്രവേശനം, തൊഴിൽ സാധ്യതകൾ" എന്ന വിഷയത്തിൽ സംസാരിക്കുന്നു. ഓൺലൈൻ ആയി നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. വിഷയം : എഞ്ചിനീയറിംഗ് പ്രവേശനം, തൊഴിൽ സാധ്യതകൾഎപ്പോൾ…